---
title: "എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ്: കുറ്റപത്രം വൈകുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്"
english_title: "SNDP Micro Finance Scam Case High Court Slams Delay, SP Asked To Appear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378066/sndp-micro-finance-scam-high-court-sp-shashidharan-appear`"
published_at: "2026-08-12T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bd2272e6b3_images_(23).jpeg"
keywords: ["SNDP", "Micro Finance Scam", "Vellappally Natesan", "High Court", "Vigilance"]
---

# എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ്: കുറ്റപത്രം വൈകുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്

> **Lead Summary:** **കൊച്ചി**: എസ്എൻഡിപി യോഗം _മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശം.

## Article Content

**കൊച്ചി**: എസ്എൻഡിപി യോഗം _മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശം.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും, സമാന ആരോപണങ്ങളുള്ള കേസുകൾ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഉദ്യോഗസ്ഥനോട് നേരിട്ട് എത്താൻ ആവശ്യപ്പെട്ടത്. 124 കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ. സോമൻ_ അടക്കമുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾക്ക് നബാർഡ്  പിന്നാക്ക വികസന കോർപ്പറേഷൻ വഴി നൽകിയ _ഗ്രാന്റ് തട്ടിയെടുത്ത് അമിത പലിശ ഈടാക്കി_ സർക്കാരിനെ വഞ്ചിച്ചെന്നാണ് ആരോപണം.

2016ൽ _വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ_ ആണ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ എസ്എൻഡിപി യോഗം കോടികൾ വായ്പയെടുത്ത് _15 കോടി രൂപ തട്ടിയെന്നാണ്_ പരാതി.

കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസന്വേഷണം വൈകുന്നതിൽ _ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചും_ വിമർശനം ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378066/sndp-micro-finance-scam-high-court-sp-shashidharan-appear`)